0497 - 2731085, Fax : 91- 497 - 2731400
  sncollegekannur@gmail.com
sncollege

NEWS


കണ്ണൂർ ശ്രീനാരായണ കോളേജ് ഫിസിക്സ്‌ വിഭാഗത്തിന്റെയും ഇന്ത്യൻ അസോസിയേഷൻ ഓഫ് ഫിസിക്സ്‌ ടീച്ചേഴ്സിന്റെയും ഫിസിക്സ്‌ അലുംനി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നവംബർ 9നു കോളേജിൽ വച്ചു ഫിസിക്സ്‌ എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് എന്ന വിഷയത്തിൽ ഏകദിന ദേശീയ സെമിനാർ നടത്തുകയുണ്ടായി. കോളേജ് പ്രിൻസിപ്പൽ ഡോ. സി പി സതീഷ്
അധ്യക്ഷം വഹിച്ച ചടങ്ങ് IAPT പ്രസിഡന്റ്‌ പ്രൊഫസർ പി കെ അഹ്‌ലുവലിയ ഉദ്ഘാടനം ചെയ്തു. സർദാർ പട്ടേൽ യൂണിവേഴ്സിറ്റി റിട്ടയേർഡ് പ്രൊഫസർ ഡോ. കെ എൻ ജോഷിപുര, ചാരോത്തർ യൂണിവേഴ്സിറ്റി പ്രൊഫസർ ഡോ. പി സി വിനോദ്കുമാർ, കാഞ്ഞങ്ങാട് നെഹ്‌റു കോളേജ് റിട്ടയേർഡ് പ്രൊഫസർ ഡോ. കെ എം ഉദയാനന്ദൻ, ആലുവ യുസി കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. കെ മധു, ഗുരുവായൂരപ്പൻ കോളേജ് അസിസ്റ്റന്റ് പ്രൊഫസർ ഡോ. പി നിഷാന്ത് എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസുകൾ കൈകാര്യം ചെയ്തു. പ്രോഗ്രാം കോർഡിനേറ്റർ ശ്രീഷ്മ രാജൻ സ്വാഗതവും വകുപ്പ് മേധാവി രമ്യാ കൃഷ്ണൻ നന്ദിയും പറഞ്ഞു.